ഉച്ചഭാഷിണി
എന്റെ കർണ്ണപടങ്ങളെബധ്ധിച്ചു നീ
എന്റെ ചിന്താസരണിയിൽചങ്ങലകെട്ടി നീ ശബ്ദഘോഷങ്ങൾമുഴങ്ങുംവെളയിൽ
ഹൃദയത്തുടിപ്പുകൾ നിശ്ചലപ്പെടുത്തി യീ -
യുച്ചഭാഷിണിയെന്നെ തകിടoമറിക്കുന്നു.
എങ്കിലും നീ എന്റെചിന്തയെ,
എന്റെ സ്വപ്നങ്ങളെ, കർമമപഥങ്ങളെതിരിച്ചയകൂന്നു
. മിണ്ടാൻപാടില്ലിതു....... വിശ്വാസമാണ്........
ഈശ്വരവചനമാണ് ....ഉത്സവലഹരിയിൽ,
ഉന്മാദ ല ഹരിയിൽ, ആഘോഷത്തിമർപ്പിൽ
ആർത്തുരസിക്കെ, മൂകമാമെൻ മനസ്സിനെ
ചങ്ങലക്കിടുന്നു, ഉച്ചത്തിലെൻ കർണ്ണങ്ങളെ,
ആഴത്തിലാർന്നയെൻ ചിന്തയെ വഴിതെറ്റിക്കുന്നു
തീവ്രദുഃഖകയത്തിൽ ഞെരിച്ചമർതുന്നു.
എന്തിനിക്രൂരത? എന്തിനീശബ്ദധാര?
ഓടുന്ന വാഹനത്തിൽനിന്നുച്ചത്തിലുയരുന്നു:
സാങ്കേതികമികവിന്റെ ശബ്ദവീചികൾ.
കർണ്ണഭേദിതമെങ്കിലും സഹിപ്പു ഞങ്ങൾ.
വെറും നിസ്സാഹായകർ ഞങ്ങൾ നൂനപക്ഷമല്ലോ
പ്രതികരിക്കുവാൻ ശക്തരല്ലഞങ്ങൾ,
ഞങ്ങൾക്കൊപ്പമില്ല അധികരനാരായവും
എങ്കിലും എല്ലാവരിലും ഇതസ്വസ്തത-
യെന്നുള്ളസത്യം തിരിച്ചറിക, ഓരൊ ശബ്ദവുമൊരർഥമാണ്.....
.യിയർഥത്തിൻ നിന്നു തേടുന്നു പുത്തനറിവുകൾ,
പുത്തനുനർവുകൾ എന്നാലിന്ന് ഉച്ചത്തിലുള്ള നിൻ
ശബ്ദകൊലാഹലങ്ങൾ മനുഷർ തൻ
ചിന്തതൻ ഉറവയെ വറ്റിക്കുന്നു.
ഉന്മെഷത്തിൻ പുതുകണങ്ങൾനിർജ്ജീവമാക്കുന്നു. നാടിഞരമ്പുകൾവിറകൊള്ളുന്നു.സകല
കർമ്മവീഥികളുംവഴിപിഴക്കുന്നു......
കുഞ്ഞുകിടാങ്ങൾതൻ നെഞ്ചകം വിറകൊള്ളുന്നു....
ഒന്നറിക യിതനീതിയാണ്
നിയമപാലകർ പോലുമശക്തരാണിവിടെ
യെന്താണു പ്രതിവിധി?........... നാമല്ലജീവിയായി ഭൂമിയിൽ,യെറെയുണ്ടിവിടെജീവികൾ......
ജീവിതം കൊതിക്കുന്നവർ!
പക്ഷിമൃഗാദികൾ...പിന്നെ സഹസ്രം സസ്യലതാദികൾ,
ഒക്കയും യീഭുമിതൻ അവകാശികൾ.
നീ യിശബ്ദപേടകത്തെ തുറന്നുവിടാതെ
നിൻ നിയന്ത്രിതവലയത്തിൽ നിറുത്തുക........
നീമാത്രമല്ലഭൂമിയിൽ, ഞങ്ങളും അവകാശികൾ. ശബ്ദവീചികൾ,ഉച്ചഭാഷിണിതൻശബ്ദവീചികൾ
യെന്റെകർമ്മങ്ങളെ കശാപ്പുശാലയാക്കുന്നു.
നീ മോചനം നൽക, യിതുയാചനയാണ്....
.മോഹമാണ് നീ അറിയുക,
കോലാഹലമെ നീയെനിക്കു വിടനൽകുക,
ശബ്ദകൊലഹലമെ വിടനൽക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ