തമസ്സ്
പത്ര വയനക്കായി കണ്ണടയുമെടുത്ത് പഴയ കസേരയിൽ ചരിഞ്ഞിരുന്നുകൊണ്ട് പത്രമങ്ങനെ നിവർത്തി പിടിച്ചു.
പഴയ കസേരയുടെ ഞരക്കങ്ങൾ വായനയിൽ കാണാറുള്ള
പതിവ് വാർത്തകളുടെ ഞെട്ടലുകളാണന്നു തോന്നി.
പെട്ടന്ന് ഒരു വിളി `സാറെ`. നീട്ടിപ്പിടിച്ചുള്ള വിളി കേട്ട്
ഒട്ടൊന്നുമല്ലാത്ത അസ്വസ്തതയോടെ തുറന്നിട്ട ജന്നലിന്റെ
അഴികളിലൂടെ പുറത്തേയ്ക്കു നോക്കി.
നീണ്ടു മെലിഞ്ഞ ഒരു മനുഷൻ. മുഷിഞ്ഞ വേഷം. `എന്തേ?`
എന്നു ചോദിച്ചുകൊണ്ട് കതക് തുറന്നു.എന്റെ പതിവു വായനയെ
ബധ്`നത്തിലാക്കിയ ആമനുഷിനോടു മനസ്സിൽ വല്ലാത്തൊരു
അമർഷം തോന്നി. ഇത്രരാവിലെതന്നെ യാചകർ വീടുകളിൽ വന്ന് ബുഭ്ധിമുട്ടിയ്ക്കുന്നതിൽ ........ പ്രതിഷേധത്തിന്റെ അലകൾ
ഉള്ളിലൊതുക്കി, എന്നിലെ നന്മയെ തിരിച്ചറിഞ്ഞുകൊണ്ട്
ഒരു ചെറുപുഞ്ചിരിയോടെ പുറത്തിറങ്ങി.അയാൾ
നിന്നിടത്തേയ്ക്ക് ചെന്നു. തടീകൊണ്ടുപണിഞ്ഞ ആ പഴയ
ഗേറ്റ് ഞാൻ തന്നെ തുറന്നു.അയാളുടെ മുഖത്തേയ്ക്ക്
ഒന്നുകൂടി സൂക്ഷിച്ചു നോക്കി.എവിടയൊകണ്ടപരിചയം.
ആഗതന്റെ നിൽപ്പും, അയാളൂടെ ചുണ്ടിൽ വിടർന്ന
പുഞ്ചിരിയും ഞൻ ശ്രദ്ധിച്ചു. അയാളുടെ കണ്ണുകൾ
എന്തോക്കെയോ കണാൻ കൊതിക്കുന്നു! അസ്വസ്തനെങ്കിലും തിളങ്ങുന്ന ആ കണ്ണുകളിൽ മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു പ്രകാശധാരയുള്ളതായി എനിക്കു തോന്നി. എന്തൊ കേൾക്കാൻ ആയാളുടെ കാതുകൾ കൊതിക്കുന്നതായി ഞാൻ മനസ്സിലാക്കി. ഞാൻ എന്താണ് ആ മനുഷിയനോട് ചോദിക്കെണ്ടത്? “ആരാണ്?” എന്നോ? ഇല്ല പാടില്ല. ഇദ്ദേഹത്തോട് അങ്ങനെ ചോദിച്ചാൽ........? ഒരു നിമിഷം അക്ഷരാർത്ഥത്തിൽ ഞാനാകെ നിശ്ചലനായി. എന്താണ് പറയേണ്ടത്? എന്റെ വീട്ടിൽ അതിരാവിലെ കയറിവന്ന് പരിചിതഭാവത്തിൽ മുന്നിൽ നിൽക്കുന്ന ഇയാൾ ആരാണ്? ഞാൻ വിചാരിച്ചപോലെ യാചകനല്ലന്ന് കണ്ടമാത്രയിൽതന്നെ മനസ്സിലായി. പരിസ്സരവാസ്സികൾ ശ്രദ്ധിക്കുന്നു. രാവിലത്തെ കുളിർകാറ്റും മഞ്ഞും എന്നെ കൂടുതൽ തളർത്തുന്നു. മനസ്സിലെ വെളിച്ചത്തിനു തെളിച്ചം പോരാത്തതാണോ? അതോ മറവിരോഗം എന്നെയും അതിന്റെ വാത്മീകത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാൻ തുടങ്ങിയോ…………………?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ